സിദ്ധാർത്ഥന്റെ മരണം… അന്വേഷണ കമ്മീഷനെ നിയമിച്ചു…

തിരുവനന്തപുരം : വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. വിസിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.

Related Articles

Back to top button