വാഹന പരിശോധനക്കിടെ സ്കൂട്ടര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചു.. യുവാവ്…
വയനാട്: എക്സൈസിന്റെ വാഹന പരിശോധനക്കിടെ സ്കൂട്ടര്‍ ഇടിപ്പിച്ച് സിവില്‍ എക്സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത്(23)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വാഴവറ്റ സ്വദേശി അഭി തോമസിനെ ഇനി പിടികൂടാനുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.പെരിക്കല്ലൂര്‍ സ്കൂളിന് സമീപം എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറില്‍ വന്ന യുവാക്കള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ എക്സൈസ് ഓഫിസര്‍ രാജേഷിനാണ് പരിക്ക് പറ്റിയത്.