കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം.. ഹർജി തള്ളി…
മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ വിചാരണ കോടതിയില്‍ എത്തിച്ചു. ദില്ലി റൗസ് അവന്യു ജില്ലാ കോടതിയിൽ വൻ സുരക്ഷയോടെയാണ് അരവിന്ദ് കെജ്രിവാളിനെ എത്തിച്ചത്. ദില്ലി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ കോടതിയിൽ എത്തി. അരവിന്ദ് കെജ്രിവാളിന്രെ ഭാര്യ സുനിത കെജരിവാളും കോടതിയിൽ എത്തിയിട്ടുണ്ട്.