ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്
ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി അഭിഭാഷകരുടെ കത്ത്. ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ചാണ് ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയത്. ചില കേസുകളിൽ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു.