തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി സിപിഎം
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി സി.പി.എം. പശ്ചിമ ബംഗാളിലാണ് സിപിഎം എഐ അവതാരകയായ ‘സാമന്ത’യെ സാമൂഹ്യമാധ്യമമായ എക്സില്‍ തിരഞ്ഞടുപ്പ് പ്രചാരണത്തിന് അവതരിപ്പിച്ചത്. ബംഗാളി ഭാഷയില്‍ എഐ അവതാരകയായ സാമന്ത ഹോളി ആശംസകള്‍ നേർന്നു. ഈ വർഷത്തെ ഹോളി സമ്മാനമാണ് ജെഎന്‍യു തിരഞ്ഞെടുപ്പ് വിജയം എന്നാണ് സാമന്തയുടെ വാക്കുകള്‍. നിർമിതബുദ്ധി അവതാരകയായ സാമന്തയെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറക്കുമെന്ന് ജാദവ്പൂരിലെ ഇടത് സ്ഥാനാർഥി ശ്രീജന് ഭട്ടാചാര്യ വ്യക്തമാക്കി. സമൂഹത്തിന് ഹാനികരമാകാത്ത പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ് എന്നും ശ്രീജന് പറഞ്ഞു. അതേസമയം സി.പി.എമ്മിന്റെ എഐ നീക്കത്തെ ബിജെപി വിമർശിച്ചു.