തലയിണക്കവറിൽ രാസലഹരി… യുവാവ്….
കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. മുപ്പത്തടം തെക്കുംപുറത്ത് ഫെലിക്‌സ് ജെസ്റ്റിൻ ആണ് അറസ്റ്റിലായത്. റൂറൽ ഡാൻസാഫ് ടീമും ബിനാനിപുരം പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 2.6 ഗ്രാം എംഡിഎംഎ പിടികൂടി.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും രാസലഹരി കണ്ടെത്തിയത്. വീട്ടിലെ മുറിയിൽ തലയിണ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ ഏലൂർ പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസ് നിലവിലുണ്ട്.