എലത്തൂര്‍ ട്രെയിൻ തീവെയ്പ്പ് കേസ്… ഗ്രേഡ് എസ്ഐയെ തിരിച്ചെടുത്തു….

കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയെ സര്‍വീസിൽ തിരിച്ചെടുത്തു. എലത്തൂര്‍ ട്രെയിനിന് തീവെച്ച പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോര്‍ത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ മനോജ് കുമാറിനെയാണ് ആഭ്യന്തര വകുപ്പ് തിരിച്ചെടുത്തത്.ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിൽ ആരോപിക്കപ്പെട്ട കുറ്റം ഗ്രേഡ് എസ്ഐക്കെതിരെ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോജ് കുമാറിനെ സര്‍വീസിൽ തിരിച്ചെടുത്തത്. എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എലത്തൂര്‍ ട്രെയിൻ തീവെയ്പ്പ് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മനോജ് കുമാറിനെ സസ്പെന്റ് ചെയ്തത്.

Related Articles

Back to top button