ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ.

അമ്പലപ്പുഴ: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21 വാർഡിൽ പള്ളിവെളി വീട്ടിൽ ജാഫർ മകൻ ഫൈസൽ ( അണ്ണാച്ചി ഫൈസൽ 49) നെ ആണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം പാർക്ക് ചെയ്തിരുന്ന 20000 രൂപ വില വരുന്ന കെ.എൽ.30-5551 എന്ന രജിസ്റ്റർ നമ്പരിലുളള ഹീറോ ഹോണ്ട സ്പ്ലെണ്ടർ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.എസ്.എച്ച്.ഒ ടോംസൺ കെ.പിയുടെ നേതൃത്വത്തില്‍ എസ്.ഐ അജ്മൽ ഹുസ്സൈൻ, എസ്.പി.സി.ഒ ഷാൻകുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button