ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമാനാർത്ഥം ലോകായുക്ത കോടതിയിൽ ഇന്ന് ഒരു ഫുൾ കോർട്ട് റഫറൻസ് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.15ന് ലോകായുക്ത ഹാളിൽ ആണ് ഫുൾ കോർട്ട് റഫറൻസ്.

കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ൽ ആണ് സിറിയക് ജോസഫ് ലോകായുക്ത ആയി നിയമിതനായത്.

Related Articles

Back to top button