റോഡപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം…

മലയാളി ദമ്പതികൾക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. ഷോഭു കുമാർ, ഭാര്യ ശിവജീവ എന്നിവരാണ് മരിച്ചത്. നാസിക്കിലെ ഇഗത്പുരിയ്‌ക്കും കസാറെയ്‌ക്കും ഇടയിൽ ഉണ്ടായ കാർ അപകടത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ശിവജീവ ഇന്നലെ തന്നെ മരണമടഞ്ഞിരുന്നു. ശതാബ്ദി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ഷോഭു കുമാറും പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മലയാളം മിഷൻ മുംബൈ ചാപ്റ്റർ നാസിക് മേഖല അധ്യാപികയായിരുന്നു ശിവജീവ കുമാർ. കേരളത്തിൽ നിന്നും മുംബൈ എയർപോർട്ടിൽ എത്തിയ ശേഷം അവിടെനിന്നും കാർ മാർഗം നാസിക്കിലേക് പോകും വഴിയാണ് അപകടം നടന്നത്. സംസ്‌കാരം പിന്നീട്.

Related Articles

Back to top button