ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനുമായി ഒളിച്ചോടി… ഗർഭിണിയായപ്പോൾ….

ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ബീഹാറിലെ മുസാഫർപൂരില്‍, സിവായ് പട്ടി സ്വദേശിയായ അഞ്ചല്‍ കുമാരിയാണ് കാമുകനെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ ഏപ്രിലിലിലായിരുന്നു ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി കോടതിയില്‍ വെച്ച്‌ കാമുകൻ ഗുഡ്ഡു കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ 8 മാസം ഗർഭിണിയായ തന്നെ കാമുകനും വീട്ടുകാരും ചേർന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ പരാതി. ഭർത്താവ്, ഭർതൃമാതാവ് , ഭർതൃപിതാവ് , ഭർതൃസഹോദരി എന്നിവർക്കെതിരെയാണ് തിരൂട്ട് റേഞ്ച് ഐജി ഓഫീസിലെത്തി യുവതി പരാതി നല്‍കിയത്.വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഭർത്താവ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും നിത്യവും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Related Articles

Back to top button