കപ്പലിടിച്ച് പാലം തകർന്നു… 20 പേർ ഇന്ത്യക്കാർ… നിയന്ത്രിച്ചിരുന്നത് മലയാളി…

അമേരിക്കയിലെ ബാൾട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ 20 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കപ്പൽ‌ നിയന്ത്രിച്ചിരുന്നത് മലയാളിയായിരുന്നു. കപ്പൽ കമ്പനിയായ സിനെർജി ഇക്കാര്യം സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം തകർന്നുവീഴുകയായിരുന്നു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിക്കുകയും ചെയ്തു.കപ്പൽ പാലത്തിൽ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. അമേരിക്കൻ പ്രാദേശികസമയം 1.30ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.

Related Articles

Back to top button