പോപ്പ് ഗാനരംഗത്ത് വലിയ റെക്കോർഡുകൾ സ്വന്തമാക്കി ആറു വയസ്സുകാരി…
വെള്ളറട: അമ്പൂരിയിൽ നിന്ന് രാജ്യത്തിന് അഭിമാനമായി പോപ്പ് ഗാനരംഗത്ത് വലിയ റെക്കോർഡുകൾ സ്വന്തമാക്കി നിറ്റ്സ ജോയ്‌സ് ജോയൻ. സാമൂഹ്യ പ്രവർത്തകനും ഗാന രചയിതാവുമായ സർഗം ജോയൻ അമ്പൂരിയുടെയും, അധ്യാപികയായ ജെമിലി ജോസഫിന്റെയും മുത്തമകളാണ് നിറ്റ്സ.വെൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് എന്നീ റെക്കോർഡുകളാണ് സ്വന്തം പേരിൽ എഴുതി ചേർക്കുവാൻ കഠിന പരിശ്രമത്തിലൂടെ നിറ്റ്സയ്ക്ക് സാധിച്ചത്.കൊറിയൻ, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ലാറ്റിൻ, വിയറ്റ്നാമീസ്, പാകിസ്താനി, ശ്രീലങ്കൻ എന്നീ 9 വിദേശ ഭാഷകളിലായി 37 പോപ്പ് ഗാനങ്ങൾ കരോക്കെയോടുകൂടി രണ്ടു മണിക്കൂർ 11 മിനിറ്റ് 50 സെക്കൻഡ് തുടർച്ചയായി ആലപിച്ചാണ് ഈ ചരിത്ര നേട്ടങ്ങൾ കൈവരിച്ചത്. അമ്മൂമ്മ കാൾ ചെയ്യാൻ ഉപയോഗിക്കുമായിരുന്ന കീപാഡ് ഫോണിൽ തുടങ്ങി യൂട്യൂബിലൂടെയുള്ള സഞ്ചാരം 6 വയസു മാത്രം പ്രായമുള്ള നിറ്റ്സയെ തായ് സംഗീതത്തിന്റെയും ജെഫ്ലാ എന്ന കൊറിയൻ പോപ്പ് ഗായികയുടെയും, ഇംഗ്ലീഷ് പോപ്പ് ഗായകൻ അലൻ വാക്കരുടെയും പാട്ടുകളുടെ കടുത്ത ആരാധികയാക്കി മാറ്റി. അലൻ വാക്കറിന്‍റെ ഡിജെ മിക്സ് കലർന്ന ഫെയിഡഡ് എന്ന ഗാനം അനുജത്തിക്കൊപ്പം ഇരുവരും കളിക്കുന്നതിനിടയിൽ ആറു വയസുള്ളപ്പോൾ അറിയാതെ പാടിപ്പോയത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു .ഇപ്പോൾ പ്രമുഖ കെ പോപ്പ് ഗ്രൂപ്പുകളുടെ പാട്ടുകൾ അനായാസം പാടി തകർക്കുകയാണ് നിറ്റ്സ. ഒടുവിൽ ലോക റെക്കോർഡ് നേട്ടത്തിൽ എത്തിക്കുകയായിരുന്നു… തിരുവനന്തപുരത്തെ സാം സെന്റിക് സ്കൂൾ ഓഫ് മ്യൂസിക്കൽ നിന്ന് വെസ്റ്റേൺ വോക്കൽ പരിശീലിക്കുന്ന നിറ്റ്സ ഇഷ്ടഗാനങ്ങൾ സ്വയം യൂട്യൂബിൽ നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഭാഷകൾ ഒഴികെ വിദേശ ഭാഷാ സോങ്ങുകൾ അനായാസം പഠിക്കാൻ ഏറെ ഇഷ്ടമാണ്. ആദ്യമായി പാടിയ ഏക മലയാള ഗാനം പീറ്റ് & ജോ മോജോ എന്ന കുടയുടെ പരസ്യ ഗാനത്തിലാണ്. 2 മണിക്കൂർ 11 മിനിറ്റ് 52 സെക്കന്റ്,ഇത്രയും ദൈർഘ്യമേറിയ സമയം പാട്ടിന്റെ പേരുകളോ, വരികളോ ഒന്നും തന്നെ മുന്നിലില്ലാതെ പൂർണമായും കാണാതെ പാടിയാണ് റെക്കോർഡുകൾ കരസ്ഥമാക്കിയത്. കേട്ടു പഠിച്ച പാട്ടുകളും ഭാഷകളും എഴുതി തീർക്കുന്നതിന്റെ തിരക്കിലാണ് നിറ്റ്സ.അതിനായി മുംബൈയിലെ എഡ്യുനെ വേള്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് കൊറിയൻ ഭാഷ പഠിച്ചു കൊണ്ടിരിക്കുന്നു . വെള്ളറടയിലെ സർഗ്ഗ വീണ മ്യൂസിക് വില്ലയിൽ നിന്ന് പിയാനോ പരിശീലനവും.