കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി…
തിരുവനന്തപുരം: വർക്കല കടലിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ കാണാതായി. അഞ്ചൽ സ്വദേശി അഖിലിനെ(21)യാണ് കാണാതായത്. ഇന്ന് വൈകിട്ട് 7.15ഓടെയായിരുന്നു സംഭവം. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അഖിൽ. വൈകിട്ട് കൂട്ടുകാർക്കൊപ്പമാണ് യുവാവ് വർക്കലയിലെത്തിയത്. നാല് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അഖിലിനെ കാണാതായത്.ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയായതിനാൽ തെരച്ചിലിന് വെല്ലുവിളിയുണ്ട്. കോസ്റ്റൽ പൊലീസ് കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്.