സ്കൂളില്‍ പോയ കുട്ടികളെ കാണാനില്ല….
കോട്ടയം: സ്കൂളില്‍ പോയ കുട്ടികളെ കാണാതായി. രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല.
ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥികളാണ്. നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്.