നടി സുരഭി സന്തോഷ് വിവാഹിതയായി.

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ ആണ് വരൻ. സരിഗമ ലേബലിലെ ആര്‍ട്ടിസ്റ്റാണ് പ്രണവ്. കഴിഞ്ഞ നവംബറിലായിരുന്നു പ്രണവിന്റെയും സുരഭിയുടെയും വിവാഹ നിശ്ചയം വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയത്. നായികയുടെ അനിയത്തിയായിട്ടായിരുന്നു സുരഭി സന്തോഷ് ചിത്രത്തില്‍ വേഷമിട്ടത്. ആപ് കൈസാ ഹോ എന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനൊപ്പവും സുരഭി സന്തോഷ് കഥാപാത്രമായി തിളങ്ങി.

സുരഭി സന്തോഷിന്റെ ത്രയം എന്ന സിനിമ പ്രദര്‍ശനത്തിനെത്താനുണ്ട്.

Related Articles

Back to top button