വോട്ട് അഭ്യർത്ഥിച്ചുള്ള ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രവും.. വി. മുരളീധരനെതിരെ പരാതി…
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യർത്ഥിച്ചുള്ള ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രവും. വർക്കലയിലാണ് വിവാദ ഫ്ലക്സുകൾ വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂട്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഇടത് മുന്നണി പരാതി നൽകിയിട്ടുണ്ട്.