സി.പി.ഐ നേതാവ് കോൺഗ്രസിൽ….

പത്തനംതിട്ട: സി.പി.ഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂറാണ് പാർട്ടി വിട്ടത്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്‌ദുൾ ഷുക്കൂർ. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സി.പി.ഐ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു.

Related Articles

Back to top button