സിദ്ധാർത്ഥന്റെ മരണം.. നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ…
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ്. കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷം ഒന്നുമുണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണറെ സമീപിക്കുമെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി.