സീറ്റ് ലഭിച്ചില്ല – എംപി ആത്മഹത്യക്ക് ശ്രമിച്ചു …
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിറ്റിംഗ് എംപി ആത്മഹത്യക്ക് ശ്രമിച്ചു . ഈറോഡ് ലോക്സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ഗണേഷ് മൂർത്തി എന്ന് കുടുംബം പറയുന്നു .
അമിത അളവിൽ ഉറക്കഗുളിക കഴിച്ചതായാണു നിഗമനം. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തുകയും ചെയ്തിരുന്നു .പരിശോധനയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച ഗണേഷ് മൂര്‍ത്തിയെ പീന്നിട് വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ
നില ഗുരുതരമായി തുടരുകയാണ്.ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു എന്നാൽ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയത് .ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം .ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി എംപിയെ സന്ദർശിച്ചു .