ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ്

ആലപ്പുഴയിൽ ചേർത്തലയിൽ ജനങ്ങളെ വട്ടം കറക്കി കുരങ്ങ് .വനം വകുപ്പ് കെണി വെച്ചിട്ടും നാട്ടുകാർക്ക് ശല്യക്കാരനായ കുരങ്ങിനെ പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ല .ചേർത്തല KSEB ഓഫീസിന് സമീപം ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്നയിടത്താണ് കുരങ്ങ് തമ്പടിച്ചിരിക്കുന്നത് .ആദ്യം ശല്യക്കാരൻ അല്ലായിരുന്നു കുരങ്ങ് അടുത്തിടെയായി അക്രമാസക്തൻ ആകുക ആയിരുന്നു .കുറച്ച് ദിവസങ്ങളായി ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയുമൊക്കെ പിടികൂടി കൊല്ലുന്നത്
നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.

KSEB ജീവനക്കാരും, പേടിയോടെയാണ് പണിയെടുക്കുന്നത്. നാട്ടുകാരുടെയും, KSEB ജീവനക്കാരുടെയും പരാതിയെത്തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി കുരങ്ങിനെ പിടികൂടാൻ കൂട് സ്ഥാപിചെങ്കിലും കുരങ്ങിനെ പിടികൂടാൻ സാധിച്ചിട്ടില്ല .

Related Articles

Back to top button