കടലോരത്തെ മരത്തിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

ഹരിപ്പാട്: കടലോരത്തെ മരത്തിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. കണ്ടല്ലൂർ സ്വദേശി പുതിയവിള ദേവീസദനത്തിൽ സജീവ് ലാൽ(46)ആണ് മരിച്ചത്. ആറാട്ടുപുഴ നല്ലാണിക്കൽ സ്‌കൂളിന് തെക്കു ഭാഗത്ത് കുറ്റിക്കാടുളള പ്രദേശത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സജീവ്. സമീപവാസികളാണ് സജീവനെ ആത്മഹത്യ നിലയിൽ ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് താത്കാലിക ജീവനക്കാരനായിരുന്നു സജീവ്.

Related Articles

Back to top button