ജെ.എൻ.യു തിരഞ്ഞെടുപ്പ്.. കൗൺസിലർ സ്ഥാനത്ത് മലയാളി വിദ്യാർത്ഥിനി…
ജെ.എൻ.യു തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മലയാളി വിദ്യാർത്ഥിനി. എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ ഗോപിക ബാബു ആണ് വിജയിച്ചത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. അതേസമയം സെൻട്രൽ പോസ്റ്റുകളിലേക്കുള്ള വോട്ടെണ്ണൽ തുടരുകയാണ്. നാല് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ജെഎന്‍യു തിരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കേണ്ടിയിരുന്ന സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്ന് സ്വാതി പറഞ്ഞു.