പൈപ്പ് പൊട്ടി.. ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് വീണു…

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുത ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ പോസ്റ്റുകളാണ് മറിഞ്ഞുവീണത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ട്രാന്‍സ്‌ഫോമര്‍ വീണ് രണ്ട് മണിക്കൂറിലേറെ സമയമായിട്ടും റോഡിലെ തടസം നീക്കാന്‍ കെ.എസ്.ഇ.ബിയോ ദേശീയപാത കരാര്‍ കമ്പനിയോ തയ്യാറായില്ലെന്നും പരാതിയുണ്ട്.

Related Articles

Back to top button