ലീഗുമായി സമസ്തയ്ക്ക് അസ്വാരസ്യമുണ്ടെന്നത് കള്ളം – കെപിഎ മജീദ്

സമസ്തയിലെ ലീഗ് വിരുദ്ധര്‍ക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് രംഗത്ത് .സമസ്തയ്ക്ക് ലീഗുമായി ഒഅസ്വാരസ്യങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ഇല്ല . സമസ്ത എല്ലാ കാലത്തും ലീഗുമായി ചേര്‍ന്നു നില്‍ക്കുന്ന സംഘടനതന്നെയാണ് . ആ നിലപാടില്‍ തന്നെയാണ് സമസ്ത ഇപ്പോളും , അതില്‍ ഒരു മാറ്റവുമില്ലെന്നും കെപിഎ മജീദ് അറിയിച്ചു .

ലീഗുമായി സമസ്തയ്ക്ക് അസ്വാരസ്യമുണ്ടെന്ന് ചിലയാളുകള്‍ പടച്ചുണ്ടാക്കിയതാണ്. അടിസ്ഥാനപരമായി അവരുമായി ഒരു ഭിന്നിപ്പുമില്ല. പാണക്കാട് തങ്ങള്‍മാരില്ലാതെ സമസ്തയില്ല, അത് അവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ് . എല്ലാ കമ്മിറ്റിയിലും പരിപാടിയിലും പാണക്കാട് തങ്ങള്‍മാരും സമസ്ത നേതാക്കളുമുണ്ട്. അതുകൊണ്ട് തന്നെ വോട്ട് മറിച്ച് ചെയ്യേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി .ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസ് എടുത്തത് അപലപനീയമാണ് . അന്യായമായി കേസ് എടുത്തതാണെന്ന വിമര്‍ശനമുണ്ട്. എല്‍ഡിഎഫ് അനുകൂല പ്രസ്താവനയെക്കുറിച്ച് അവര്‍ വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു . കൂടാതെ സമസ്തയുടെ നിലപാട് മുശാവറയോ, ജിഫ്രി തങ്ങളോ പാണക്കാട് തങ്ങളോ പറയുമെന്നും കെപിഎ മജീദ് വ്യക്തമാക്കി.

Related Articles

Back to top button