പെട്രോള്‍ പമ്പില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം …,
പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം . കാട്ടുങ്കല്‍ച്ചിറ സ്വദേശി ഷാനവാസാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പമ്പില്‍ വെച്ച് പെട്രോള്‍ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരിങ്ങാലക്കുട മറീന ആശുപത്രിക്ക് മുന്‍വശത്തെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത് .സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും പമ്പ് ജീവനക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. പകരം കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞു .തുടർന്ന് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാനായി ജീവനക്കാരന്‍ മാറിയ സമയം ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .
തീ പടരുന്നത് കണ്ടതോടെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു . ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത് . ഉടൻ തന്നെ ഇദ്ദേഹത്തെ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി സംഭവങ്ങൾ വിലയിരുത്തിയിട്ടുണ്ട് .