ലോക്സഭയിലേക്ക് മത്സരിക്കാൻ വീരപ്പന്‍റെ മകളും…
വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് വിദ്യാ റാണി മത്സരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച് വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നത്. അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്. എന്നാല്‍, അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവെച്ച വിദ്യാ റാണി നാം തമിഴര്‍ കക്ഷിയുടെ ഭാഗമാവുകയായിരുന്നു.