വിശാഖപട്ടണത്ത് നിന്ന് കോയമ്പത്തൂർ വഴി മലപ്പുറത്തേക്ക്.. ഇന്നോവ കാർ പരിശോധിച്ചപ്പോൾ….
മലപ്പുറം: പൊന്നാനി വെളിയംകോട് ഇന്നോവ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്. വിശാഖ പട്ടണത്ത് നിന്നും കോയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത് (26) സാലിഹ് (26) ഷെഫീക്ക് (28) ഷബീർ (28) സലീം (26) സുമേഷ് (25) എന്നിവരാണ് പിടിയിലായത്. പെരുമ്പടപ്പ് പൊലീസിൻ്റെയും മലപ്പുറം എസ്.പിക്ക് കീഴിലെ സ്പെഷ്യൽ സ്ക്വാഡിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.