കെ. കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി…

ദില്ലി മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി. കെ.കവിതയെ 5 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിലാണ് മാർച്ച് 26 വരെ കെ.കവിതയെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിലെത്തിയത്.ദില്ലി മദ്യനയ അഴിമതി കേസില്‍ കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ കെ കവിത നേതാക്കൾ നൽകിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകൂലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ.ഡി പറയുന്നു.

Related Articles

Back to top button