അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐയും…
മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐയും. മദ്യനയ അഴിമതിയിലെ സി.ബി.ഐ കേസിലും കെജ്രിവാളിനെ പ്രതിചേര്‍ക്കാനാണ് നീക്കം. ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചു. റോസ് അവന്യു കോടതിയില്‍ ഇ.ഡി കസ്റ്റഡി കാലാവധി ഹാജരാക്കുന്ന മുറയ്ക്ക് അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും. മന്ത്രിസഭയെ ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് സിബിഐ കേസിന്റെ ഭാഗമായിട്ടുള്ളത്. നയം മാറ്റിയത് കോഴ വാങ്ങിയിട്ടുണ്ടെന്നും ഉചിത താത്പര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്. കേസില്‍ അരവിന്ദ് കെജ്രിവാള് നിസഹകരിച്ച് വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ ഉന്നയിക്കും.