മഹുവാ മോയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്

മഹുവാ മോയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യത്തിന് കോഴ ആരോപണ കേസിലാണ് ബംഗാളിലെ വസതിയിൽ പരിശോധന. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്നാണ് ആരോപണം. പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ മഹുവ മൊയ്ത്രക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നുു.ചോദ്യത്തിന് കോഴ എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്.

Related Articles

Back to top button