കുന്ദമംഗലത്ത് കണ്ടത് കരിമ്പുലിയല്ല.. പരിശോധനയിൽ…
കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം നൊച്ചിപ്പൊയിലില്‍ കണ്ടത് കാട്ടുപൂച്ചയെന്ന് സ്ഥിരീകരണം. താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കരിമ്പുലിയല്ല കാട്ടുപൂച്ചയെയാണെന്ന് കണ്ടതെന്ന് സ്ഥിരീകരിച്ചത്. അയൽവാസികളായ രണ്ട് വീട്ടുകാർ വ്യത്യസ്ത സമയങ്ങളിൽ കരിമ്പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു.അതേസമയം കഴിഞ്ഞ ദിവസം മൂന്നാറിൽ കരിമ്പുലിയെ കണ്ടതായി വാർത്തകൾ വന്നിരുന്നു.ടൂറിസ്‌റ്റ് ഗൈഡ് ആണ് മൂന്നാർ സേവൻമലയിൽ കരിമ്പുലിയെ കണ്ടത്. ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്‍റെ നിഗമനം.