ഓട്ടോഡ്രൈവറെ ക്രൂരമായി മർദിച്ചു… മൂന്നംഗ സംഘം….
ഇടുക്കി: നടുറോഡിൽ ഓട്ടോഡ്രൈവറെ ക്രൂരമർദിച്ച് അക്രമിസംഘം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഇദ്ദേഹത്തെ റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ നിലത്ത് വീണ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.