കള്ളനോട്ട് കേസ്… പ്രതികൾ പിടിയിൽ….
കാസർകോട്: വാടക വീട്ടിൽ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്, സുലൈമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടക വീട്ടിൽ നിന്നും ബുധനാഴ്ച്ച വൈകിട്ടാണ് 7.5 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത്. വിപണിയിൽ നിന്ന് പിൻവലിച്ച 2,000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. അബ്ദുൾ റസാഖായിരുന്നു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാളെ അന്വേഷണസംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.