ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ബി.ജെ.ഡി…
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ ബിജെപി – ബിജെഡി സഖ്യമില്ല. ഒറ്റക്ക് മത്സരിക്കാൻ ബിജെഡിയും ബിജെപിയും തീരുമാനിച്ചു. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കും. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെഡിയുടെ പ്രഖ്യാപനവും പുറത്തുവന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനുഗ്രഹത്താൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെഡി പറയുന്നു. ഇതോടെ സംസ്ഥാനത്ത് ത്രികോണപ്പോരാട്ടം ഉറപ്പായി.