ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി… മലയാളി യുവാവ്….

മക്കയിലെ പള്ളിയിൽ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി പുൽപറ്റ പള്ളിയാളി സ്വദേശി സ്രാമ്പിക്കൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ബഷീർ (47) ആണ് മരിച്ചത്. സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം ഇന്നലെ ഇഫ്താറിൽ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ മറ്റു കാറുകളിൽ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറി മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 21 പേര്‍ക്ക് പരിക്കേറ്റു. ഇഫ്താറിൽ പങ്കെടുക്കാനെത്തിയവർക്കും ഇടിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ മരിച്ച മുഹമ്മദ്‌ ബഷീറിന് ഭാര്യയും മൂന്നു മക്കളുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു. മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

Back to top button