പൂജപ്പുര പ്രദീപ് കൊലക്കേസ്…വിചാരണ സെഷന്‍സ് കോടതിയില്‍….
തിരുവനന്തപുരം: പൂജപ്പുര പ്രദീപ് കൊലക്കേസ്
വിചാരണ സെഷന്‍സ് കോടതിയില്‍. ആറ് പ്രതികളെയും വിചാരണ ചെയ്യാന്‍ കേസ് റെക്കോര്‍ഡുകള്‍ മജിസ്‌ട്രേട്ട് കോടതി സെഷന്‍സ് കോടതിക്ക് കൈമാറി.
2023 നവംബര്‍ 9 രാത്രിയില്‍ പൂജപ്പുരയിലെ ബാറിന് സമീപമാണ് സംഭവം നടന്നത്. ബാറില്‍ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പോസ്റ്റല്‍ അസിസ്റ്റന്റായ മാവേലിക്കര സ്വദേശി പി.പ്രദീപിനെ അടിച്ചു കൊല്ലുകയായിരുന്നു. തൃക്കണ്ണാപുരം സൊസൈറ്റി റോഡ് സ്വദേശി രതീപ്, വിജയമോഹിനി മില്ലിന് സമീപം അനൂപ്, തിരുമല സ്വദേശി കട്ടയും പടവും എന്ന അരുണ്‍, സൊസൈറ്റി റോഡ് സ്വദേശി ജെറിന്‍, ഷംനാദ്, രാജേഷ് എന്നിവരാണ് പ്രതികള്‍. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുക.