സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി…
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. എന്നാൽ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങൾ ഇല്ല. കൊല്ലം, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാർ വിരുതുനഗറിൽ നിന്ന് മത്സരിക്കും. രാധികയുടെ ഭർത്താവും നടനുമായ ശരത്‌കുമാർ ബി.ജെ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. പുതുച്ചേരിയിൽ എ. നമശ്ശിവായം ആണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുക.