ഡൽഹിയിൽ കനത്ത പ്രതിഷേധം.. മന്ത്രി അതിഷി അറസ്റ്റില്‍….

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽകണ്ട് ഡൽഹിയിൽ പോലീസ് നേരത്തേ തന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

Related Articles

Back to top button