ദില്ലി മദ്യനയ അഴിമതി കേസ്.. കെ കവിതയ്ക്ക് തിരിച്ചടി…

ദില്ലി മദ്യനയ അഴിമതി കേസില്‍ കെ കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിചാരണ കോടതി വേഗത്തിൽ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. മദ്യനയ അഴിമതി കേസില്‍ കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. കെ കവിത നൂറ് കോടി രൂപ നേതാക്കൾക്ക് നൽകിയെന്നും ഇ.ഡി പറയുന്നു.

Related Articles

Back to top button