ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ.. പ്രതിഷേധം…

തൃശൂര്‍: ആര്‍.എല്‍.വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കുമന്നും ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധം സംസാരിച്ചത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങി വംശീയാധിക്ഷേപമായി കണക്കാക്കാവുന്ന രീതിയിൽ സത്യഭാമ യൂട്യൂബി ചാനല്‍ അഭിമുഖത്തിനിടെ സംസാരിച്ചു. എന്നാല്‍ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

Related Articles

Back to top button