ബസ് യാത്രക്കാരിയുടെ മാല കവർന്നു… രണ്ട് സ്ത്രീകള്‍….
കൊച്ചി: ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് അണ്ണാ നഗർ സ്വദേശിനികളായ ഭവാനി, പൊന്മണി എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസിൽ യാത്ര ചെയ്യവേ ചിന്നമ്മ എന്ന സ്ത്രീയുടെ സ്വർണ മാലയാണ് ഇവര്‍ തട്ടിയെടുത്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.പ്രതികൾ പൊട്ടിച്ച മാല ചിന്നമ്മയുടെ കഴുത്തിൽ നിന്ന് ഊരി താഴെ വീഴുകയായിരുന്നു. മാല താഴെ വീഴുന്നത് കണ്ട ചിന്നമ്മ ഇതെടുത്ത് ബാഗില്‍ വെച്ചു. ഈ ബാഗില്‍ നിന്ന് പ്രതികള്‍ മാല കവര്‍ന്നെടുക്കുകയായിരുന്നു. എന്നാല്‍ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കയ്യോടെ പൊലീസിന് കൈമാറുകയും ചെയ്തു.