ഗണപതി വീണ്ടും ജനവാസ മേഖലയിൽ
തൃശൂര്‍: ഗണപതി വീണ്ടും ജനവാസ മേഖലയിൽ. അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപ്പറേഷൻ തൊഴിലാളി ലയങ്ങൾക്ക് സമീപമാണ് ഗണപതി എന്ന കാട്ടു കൊമ്പൻ ഇറങ്ങിയത്. ഇന്ന് വൈകിട്ടാണ് കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഒരാഴ്ച മുമ്പ് എണ്ണപ്പനത്തോട്ടത്തിൽ അവശനായി കണ്ടെത്തിയത് ഗണപതിയെ ആയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് കാടുകയറിയ ആന ഇന്ന് വൈകിട്ട് വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു.