തലച്ചോറിൽ രക്തസ്രാവം… ശസ്ത്രക്രിയ പൂർത്തിയായി….
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്മീയ നേതാവ് സദ്ഗുരുവിന്റെ മസ്തിഷ്ക ശസ്ത്രക്രിയ പൂർത്തിയായി. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.എംആർഐ പരിശോധനയിലാണ് രക്തസ്രാവം ശ്രദ്ധിക്കാനിടയായതെന്നും ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരി വ്യക്തമാക്കി. നിലവിൽ സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.