ശോഭ കരന്തലജെയ്ക്ക് എതിരെ നടപടി… നിർദ്ദേശം നൽകി…

തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബാംഗ്ലൂരിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ ബാംഗ്ലൂർ നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശം നല്‍കിയിരിക്കുന്നത്.ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നി‍ർദേശമുണ്ട്.

Related Articles

Back to top button