വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മോഷണം

കണ്ണൂർ: വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് മോഷണം. തലശേരി കെ.ടി.പി മുക്ക് സ്വദേശി അസ്‌ഹത്തിന്റെ വീട്ടിൽ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. പതിനായിരം രൂപയും 4 പവൻ സ്വർണവും മോഷ്ടാവ് കവര്‍ന്നു. ജനൽക്കമ്പി വളച്ചാണ് പ്രതി വീടിനകത്ത് കടന്നത്. പിന്നീട് ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button