ബിജെപി ‘താമര‘ ചിഹ്നം ഉപയോഗിക്കുന്നത് തടയണം.. ഹർജി തള്ളി മദ്രാസ് ഹൈക്കോടതി…
ബി.ജെ.പി ‘താമര‘ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. താമര ദേശീയ പുഷ്പമായതിനാൽ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.