കനാലിൻ്റെ കൈവരിയിലിരുന്ന 65കാരൻ കനാലില്‍ വീണ് മരിച്ചു

വർക്കല: കനാലിൻ്റെ കൈവരിയിലിരുന്ന 65 കാരൻ കനാലിൽ വീണ് മരിച്ചു. ശ്രീനിവാസപുരം സ്വദേശി ​ഗോപി (65)യാണ് മരിച്ചത്. വർക്കല ശിവ​ഗിരിയിലാണ് സംഭവം. തുരപ്പിൻ മുഖം കനാലിന്‍റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ​ഗോപി അബദ്ധത്തിൽ പുറകിലേക്ക് മലര്‍ന്ന് വീണ് 25 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അ​ഗ്നിരക്ഷാസേന ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം.

Related Articles

Back to top button