അനുവിന്റെ കൊലപാതകം… തെളിവെടുപ്പ് ഇന്നും തുടരും….

കോഴിക്കോട്: അനു കൊലക്കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. മോഷ്ടിച്ച സ്വർണ്ണം കൈമാറിയ കൊണ്ടോട്ടിയിലായിരിക്കും ആദ്യം തെളിവെടുപ്പ്. ജനരോഷം കണക്കിലെടുത്ത് കൃത്യം നടത്തിയ വാളൂരിലെ തെളിവെടുപ്പിന്റെ സമയം പിന്നീട് തീരുമാനിക്കും. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ മട്ടന്നൂരിൽ ബൈക്ക് മോഷ്ടിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ പ്രതി മുജീബ് വേറെയെയും സ്ഥലങ്ങളിൽ എത്തിയതായി പൊലീസിന് സൂചന ലഭിച്ചു. അനുവിനെ കൊലപ്പെടുത്തിയ വാളൂരിന് അടുത്തുള്ള മറ്റു രണ്ടു സ്ഥലങ്ങളിൽ പ്രതി അന്വേഷണം നടത്തി. ഒരു സ്ത്രീ ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകി. മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്. രാവിലെ 9.30 യോടെയാണ് വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല.

Related Articles

Back to top button