മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം
മാധ്യമ പ്രവർത്തകരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കേരളത്തിൽ 14 വിഭാഗത്തിൽപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം.സായുധ സേനയിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കൂടാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, വിദേശത്ത് പോസ്റ്റിംഗ് ചെയ്യുന്ന എംബസി ജീവനക്കാർ എന്നിവർക്കും ഈ സൗകര്യം ഉപയോഗിക്കാം.